Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chengannur Association

America

ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ; പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും ഒ​ക്‌ടോ​ബ​ർ 10ന്

ഫിലഡൽഫിയ: ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള (2026 - 2028) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ലീ​ലാ​മ്മ വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ​ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ്: ജോ​സ് സ​ഖ​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ്: ബെ​ന്നി മാ​ത്യു, സെ​ക്ര​ട്ട​റി: ഷി​ബു മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: ജോ​ർ​ജ് കു​ര്യ​ൻ, ട്ര​ഷ​റ​ർ: റെ​ജി​മോ​ൻ മാ​ത്യു, ഏ​രി​യ ക​ൺ​വീ​നേ​ഴ്സ്: സ​തീ​ഷ് വ​ർ​ഗീ​സ്, കോ​ശി ദാ​നി​യേ​ൽ, ലീ​ലാ​മ്മ വ​ർ​ഗീ​സ്.

പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ

അ​ടു​ത്ത ക​മ്മി​റ്റി മീ​റ്റിം​ഗ്: വ​രു​ന്ന ഓ​ഗ​സ്റ്റ് 16ന് അ​ടു​ത്ത യോ​ഗം ചേ​രു​ന്ന​താ​ണ്. വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്നേ ദി​വ​സം ന​ട​ക്കും.

പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും: ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഒ​ക്‌ടോ​ബ​ർ 10-ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ഏ​വ​രു​ടെ​യും പൂ​ർ​ണസ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up